വാഴൂർ :പഞ്ചായത്തിലൂടെയാണ് കെ.കെ. റോഡ് കടന്നുപോകുന്നത്. പഞ്ചായത്തിൽ 19-ാം മൈൽ എന്ന സ്റ്റോപ്പ് ഉണ്ട്. 150 ൽ പരം വർഷങ്ങൾ പഴക്കമുള്ള കെ.കെ. റോ ഡിൻ്റെ മിക്ക ഇടങ്ങളും മൈൽ കണക്കിലാണ് അറിയപ്പെടുന്നത്. അതിൽ ഒന്നാണ് 19-ാം മൈയിൽ' അവിടെ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ട്. അതിനടുത്തായി കൂറ്റൻ പഞ്ഞിമരമുണ്ട്. (ഇപ്പോൾ പഞ്ഞി വെട്ടിമാറ്റി. ) CPIക്കാർ പതാക ഉയർത്തിയിരുന്ന മരമായിരുന്നു.
9 വർഷങ്ങൾക്ക് മുമ്പ് വൻ ബസ് അപകടം ഉണ്ടായി. ചിത്രത്തിൽ ബസ് കാണാൻ സാധിക്കും. നിയന്ത്രണം വിട്ട ബസിൽ യാത്രക്കാർ ഉണ്ടായിരുന്നു ബസ് കിഴക്കുനിന്നും കോട്ടയത്തിനുള്ള യാത്രയിലായിരുന്നു. ബാക്കി ഉള്ളവർ ബസ് കാത്ത് താല്ക്കാലിക ബസ്കാത്തിരുപ്പു കേന്ദ്രത്തിലും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് പഞ്ഞിയിൽ ഇടിച്ചു നിന്നു അർക്കും പരിക്കില്ല.32 ജീവൻ സുരക്ഷിതം. വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി തൊട്ടടുത്ത ദിവസം പത്തി മരത്തെ ആദരിക്കാൻ തീരുമാനിച്ചു. സ്ഥലം MLA ഈ പ്രവർത്തനം കണ്ട് അവിടെ കാറിൽ നിന്നിറങ്ങി പത്തിമരത്തിൻ്റെ ചുവട്ടിലെത്തി. എല്ലാവരും ചേർന്ന് പത്തിക്ക് ആദരവ് നൽകി. ഇന്ന് അവിടെ ആ മരമില്ല. 9 വർഷങ്ങൾക്കു ശേഷവും ഓർമ്മ ബാക്കി '


