the tree healer: മാധവ് ഗാഡ്ഗിൽ അനുസ്മരണം

 കോട്ടയം : മാധവ് ഗാഡ്ഗിൽ അനുസ്മരണം:പ്രകൃതി രക്ഷാ സുപോഷണ വേദിയുടയും വ്യക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ ചിൻമയാ വിദ്യാലയത്തിൽ മാധവ് ഗാഡ്ഗിൽ അനുസ്മരണം സംഘടിപ്പിച്ചു. 



സ്കൂൾ പ്രിൻസിപ്പൽ ഡോ.സുജാത പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വ്യക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനകനും വ്യക്ഷവൈദ്യനുമായ കെ.ബിനു അനുസ്മരണ പ്രഭാഷണം നടത്തി,മാധ് ഗാഡ്ഗിലിൻ്റെ സ്മരണാർത്ഥം തമ്പക വൃക്ഷത്തിൻ്റെ തൈ കുട്ടികൾക്ക് നൽകി.



ചടങ്ങിൽ പ്രകൃതി രക്ഷാ സുപോഷണ വേദി ദക്ഷിണ കേരള വിദ്യാഭ്യാസ പ്രമുഖ് ഡോ. രാജേഷ് കടമാൻചിറ,വൈസ് പ്രിൻസിപ്പൽ മിനി പ്രകാശ്,ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു