the tree healer: പരിസ്ഥിതിയുടെ കാവലാൾ മാധവ് ഗാഡ്ഗിൽ വിടവാങ്ങി



പരിസ്ഥിതിയുടെ കാവലാൾ വിടവാങ്ങി.  83-ാം വയസിലായിരുന്നു പൂനയിൽ അന്ത്യം. ഗോവയിലെ ഖനനത്തിനെതിരായി ജനകീയ പരിസ്ഥിവാദികളും സമരക്കാരും 20 വർഷങ്ങൾക്ക് മുമ്പ് ഗോവയിൽ അവർ ഒത്തുകൂടി. 



ഖനത്തിനെതിരെ പ്രത്യക്ഷ സമരവും നിയമപോരാട്ടവും തുടങ്ങി. ഒടുവിൽ കേന്ദ്രസർക്കാരിൻ്റെയും സുപ്രീം  കോടതിയുടെയും മുന്നിലെത്തി ഈ വിഷയം. സർക്കാർ പശ്ചിമഘട്ടത്തെസംബന്ധിച്ച് പഠിക്കുന്നതിന് വിദഗ്ധ കമ്മറ്റിക്ക് രൂപം നൽകി.അതിൻ്റെഅധ്യക്ഷനായി ഡോക്ടർ മാധവ് ഗാഡ്ഗിലിനെ ചുമതലപ്പെടുത്തി. പതിവ് കമ്മിറ്റികൾ റിപ്പോർട്ട് സമർപ്പിക്കുന്ന രീതിയിൽ നിന്നും വത്യാസ്തമായി നിരവധി സിറ്റിങ്ങുകൾ നടത്തി. എല്ലാവിഭാഗം ജനങ്ങളേയും കേട്ടു. വർഷം ഏഴ് കടന്നുപോയി.

 ഇന്നു കാണുന്ന പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധ സമിതി റിപ്പോർട്ട് 2011 ആഗസ്റ്റ് 31 - ന് മലയാളത്തിൽ KSSP പുറത്തിറക്കി. കേരളത്തിലെ മലയോര മേഖല പരിസ്ഥിതി പ്രവർത്തകരെ ഓടിച്ചു. വനംവകുപ്പ് ഓഫീസുകൾക്ക് തീ ഇട്ടു. പർവ്വതപ്രദേശം കടന്നുപോകുന്ന എല്ലാ സംസ്ഥാനങ്ങളിലേയും തനത് ഭാഷയിൽ റിപ്പോർട്ട് അടിച്ച് പ്രസിദ്ധീകരിക്കുന്നതിന് സുപ്രീം കോടതി നിർദ്ദേശം ഉണ്ടായി.

 ചർച്ചയും ബഹളവും മൂന്നാല് വർഷം നീണ്ടുനിന്നു. ഞാൻ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കണമെന്ന് വാദിക്കുന്ന വ്യക്തിയായിരുന്നു. ഗാഡ്ഗിലിൻ്റെ സുരക്ഷ വർദ്ധിപ്പിച്ചു. അങ്ങനെ കോട്ടയത്ത് സെമിനാറിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നേരിൽ കണ്ടു സംസാരിച്ചു. 

അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പിട്ടു വാങ്ങി ഇന്നും പുസ്തകശേഖരത്തിൽ ഉണ്ട്. അദ്ദേഹത്തെ ബഹിഷ്ക്കരിച്ച കേരളത്തിലെ ഭരണകൂടത്തോടും ജനത യോടും അന്ന് പറഞ്ഞു. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു . ഇനിയും നടപടി എടുക്കാൻ വൈകരുത് . കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ് . 

അതിന് നാം വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട.ഏറിയാൽ നാലോ അഞ്ചോ വർഷം മതി . ഒരു പക്ഷേ ഞാനും നിങ്ങളും ഉണ്ടായേക്കാം . അപ്പോൾ ആരണ് ' കള്ളം പറയുന്നതെന്നും , ഭയപ്പെടുത്തുന്നതെന്നുംഅപ്പോൾ മനസിലാകും . '