the tree healer: കിളിപ്പാത്രം വിതരണം ചെയ്തു

 


വാഴൂർ:ശ്രീമൻ നാരായൺ മിഷൻ 2026-27ൻ്റെ ഭാഗമായി കിളികൾക്ക് വേനൽക്കാലത്ത് വെള്ളം കുടിക്കുവാനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യ്തു. 



വാഴൂർ ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ: എസ്. പുഷ്കലാ ദേവിക്ക് കിളിപ്പാത്രം കൈമാറിക്കൊണ്ട് പരിസ്ഥിതി പ്രവർത്തകനും , വൃക്ഷവൈദ്യനുമായ കെ. ബിനു ഉദ്ഘാടനം നിർവ്വഹിച്ചു.



തുടർച്ചയായ രണ്ടാം വർഷമാണ് വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ സൗജന്യമായി കിളിപ്പാത്രം വിതരണം ചെയ്യുന്നത്. 



ഇന്ത്യയിലെ ഏറ്റവും കൂടിയ നഗര താപനില രേഖപ്പെടുത്തിയ ജില്ലയാണ് കോട്ടയം. കിളികൾക്ക് പാത്രത്തിൽ വെള്ളം നൽകുക വഴി വേറിട്ട പരിസ്ഥിതി പ്രവർത്തനത്തിന്ഗ്രാമം സാക്ഷ്യം വഹിക്കുകയാണ്. വാഴൂർ ഗ്രാമപഞ്ചായത്തിൽ നടന്ന 2026-2027 വാർഷിക ബജറ്റ് അവതരണത്തിൽ പങ്കാളികളായവർക്ക് സൗജന്യമായി കിളിപ്പാത്രങ്ങൾ വിതരണം ചെയ്യ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് പാലക്കാട്ട് മെമ്പർ ന്മാരായ പി.എം. ജോൺ, റംഷാദ് റഹ്മാൻ, നിഷരാജേഷ്, ശോശാമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൗമ്യ. എം., മറ്റ് ജനപ്രതിനിധികൾ ,പഞ്ചായത്ത് സ്റ്റാഫ്, ബജറ്റ് ചർച്ചയിൽ പങ്കെടുത്തവർ എല്ലാവർക്കും കിളിപ്പാത്രം സൗജന്യമായി വിതരണം ചെയ്യ്തു. പക്ഷികൾ വെള്ളം കുടിക്കുന്ന ഫോട്ടോമൊബൈൽ ഫോണിൽ പകർത്തി അയക്കുന്നവർക്ക് ഈ മാസം പ്രത്യേകം സമ്മാനം നൽകുമെന്ന് വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കമ്മിറ്റി അംഗങ്ങളായ സുധീഷ് വെള്ളാപ്പള്ളി . സുനിൽ ഡാവിഞ്ചി, ഗോപകുമാർ കങ്ങഴ എന്നിവർ അറിയിച്ചു.