ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ ഒരു നൂറ്റാണ്ടു പിന്നിട്ട ശേഷമാണ് ഞാൻ എത്തുന്നത്. പ്രിയ സുഹൃത്ത് സതീശൻ ചാവക്കാടിൻ്റെ സുവിതം ചാരിറ്റബിൽ സൊസൈറ്റി സംഘടിപ്പിച്ച "മാമ്പഴ മധുരം" എന്ന നാട്ടുമാവുകളുടെ സംരഷണത്തിനായിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് അവിടെത്തിയത്. ശ്രീ നാരായണഗുരു നട്ടു പരിപാലിച്ച മാവുകളുടെ ചുവട്ടിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പ്രസ്തുത യോഗത്തിൽ അദ്വൈതാശ്രമത്തിനെ പ്രതിനിധീകരിച്ച് സജീവ് നാണു പങ്കെടുത്തു. അദ്ദേഹം എനിക്കായി ഒരു പുസ്തകം കരുതിയിരുന്നു. ഗുരുവും ഗാന്ധിയും നൂറ്റാണ്ടിൻ്റെ തേജസ് എന്ന പുസ്തകമായിരുന്നു. പുസ്തകത്തിൻ്റെ കോപ്പി നൽകിയാണ് എന്നെ സജീവ് നാണു സ്വീകരിച്ചത്.
പ്രസ്തുത പുസ്തകം ഒരു ചരിത്ര പുസ്തകമാണ്. 1925 മാച്ച് 12-ന് ഗുരുവും - ഗാന്ധിജിയും തമ്മിൽ ശിവഗിരിയിൽ വച്ച് നേരിൽ കാണുന്നു .അവർ വൈക്കം സത്യാഗ്രഹത്തിൻ്റെ തുടർന്നുള്ള സമര പരിപാടികൾ ചർച്ച ചെയ്യുന്നു. തുടർന്ന് ഇന്ത്യയിലിയും പ്രത്യേകിച്ച് കേരളത്തിലും നിലനിന്നിരുന്ന ജാതിവ്യവസ്ഥയെക്കുറിച്ച് സംഭാഷണം ആരംഭിക്കുന്നു. ചർച്ചയ്ക്കിടയിൽ ഗാന്ധിജി അടുത്തുള്ള
മാവിനെ ചൂണ്ടിക്കാട്ടിഇങ്ങനെ പറഞ്ഞു. "ഈ മാവിൻ്റെഇലകൾ വ്യത്യസ്തങ്ങളാണ് ഈ വ്യത്യാസം പ്രകൃതിയിൽ ഉണ്ടായതാണ്.അതുപോലെ മനുഷ്യരുടെ ഇടയിലും ഭേദ വ്യത്യാസങ്ങൾ ഉണ്ട് മനുഷ്യജാതി ഒന്ന് എന്ന സ്വാമിയുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കുന്നില്ല".
ഗുരുവിൻ്റെ മറുപടി "വിഭിന്നങ്ങളായി തോന്നുന്ന ഓരോ ഇലകളും പറിച്ച് രുചിച്ചു നോക്കിയാൽ ഒരു രസം ആയിരിക്കും അതുപോലെ എല്ലാവരുടെയും ജാതി ഒന്നായിരിക്കും അതിനെ നാം മനുഷ്യജാതി എന്ന് വിളിക്കും. " മനുഷ്യജാതി ഒന്ന് ".
1859-ൽ ഗുരു ജനിച്ചു.
1869- ഗാന്ധിജി ജനിച്ചു.
1925-മാർച്ച് 12 -ന്
മനുഷ്യജാതി ഒന്ന്
എന്ന പ്രവചനം
ഗുരു നടത്തി.
1937 ജനുവരി -16 -ന് ഗാന്ധിജി ശിവഗിരിയിലെത്തി ഗുരു സ്വാമി -11 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ശരിയാണെന്നും ആയിത്തം മാത്രമായി പോകില്ല' ജാതി പോകണം. എന്നു ള്ള സത്യംഗാന്ധിജി പറഞ്ഞു. ഇന്ന് ശ്രീ നാരായണ ഗുരുവും - ഗാന്ധിജിയും നടത്തിയ സംവാദത്തിന് 101 വയസ്സ് തികയുന്നു.
ഈ പുസ്തത്തിൽ സച്ചിദാനന്ദ സ്വാമികൾ മുതൽ ബിനോയ് വിശ്വം വരെ ഉള്ള 27 പേരുടെ ലേഖന സമാഹാരമാണുള്ളത്. മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ലേഖന സമാഹരം പുറത്തിറക്കിയിരിക്കുന്നു.റഫറൻസ് ഗ്രന്ഥമാണ്.

%20copy.jpg)

.jpeg)