ലോകത്തിലെ ഏറ്റവും അധികം പ്രദേശങ്ങളിൽ കാണുന്ന കിളിയാണ് അങ്ങാടി കുരുവികൾ.ഇവ പല പേരുകളിൽ അറിയപ്പെടുന്നു. ഇറക്കിളി. അരിക്കിളി, അന്നക്കിളി, വീട്ടു കുരുവി..
വളരെ തിരക്കുള്ള അങ്ങാടികളിൽ ഇവയെകാണപ്പെടുന്നു. എന്നാൽവനപ്രദേശങ്ങളിലോ,മരുഭൂമികളിലോ,പുൽമേടുകളിലോ ഈ പക്ഷികളെ കാണാൻ കഴിയില്ല. മൊമ്പയിൽ ടവറിൻ്റെ വർദ്ധനവും, കാലാവസ്ഥയിലെ മാറ്റവും ഇവയുടെ വംശവർദ്ധനവിന് തടസമാകുന്നു. ചെറിയ കീടങ്ങൾ പുഴുക്കൾ ഇവയെ ആഹാരമാക്കുന്നതിനൊപ്പം ധാന്യങ്ങളാണ് കൂടുതൽ കഴിക്കുന്നത്. മൂന്നു മുട്ടകൾ മുതൽ 5 മുട്ടകൾ വരെ കാണും. എന്നാൽ പകുതിപോലും വിരിയുന്നില്ല. അമ്മക്കിളിയാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്. ആൺപക്ഷികളേയും, പെൺപക്ഷികളേയും പെട്ടന്ന് തിരിച്ചറിയാൻ സാധിക്കുന്നു. ചണ ചാക്കുകളിൽ നിന്ന്, ധാന്യങ്ങൾ പ്ലാസ്റ്റിക്ക് ചാക്കുകളിലേയ്ക്ക് മാറ്റിയതും ഇവയ്ക്ക് ആഹാരം കിട്ടാതായി. അരിയിലെ പുഴുക്കൾ ഇവയുടെ ഇഷ്ട ആഹാരമാണ്. കൂട്ടമായിട്ടാണ് സഞ്ചാരം എപ്പോഴും ഒച്ച വെയ്ക്കും.
2010-ൽ ഈ പക്ഷികളെ സംരക്ഷിക്കുന്നതിന് നിയമം വന്നു.ഇന്ത്യയിൽ ദില്ലി സംസ്ഥാനത്തിൻ്റെ പക്ഷിയായി അങ്ങാടിക്കുരുവിയെ അംഗീകരിച്ചു.
കോട്ടയത്ത് ചന്തക്കവലയിൽ പരിസ്ഥിതി പ്രവർത്തകർ വർഷങ്ങൾക്കു മുമ്പേ കൂടൊരുക്കിയിട്ടുണ്ട്. മൺചട്ടികൾ കൊണ്ടുള്ള കൂടും , തടി കൊണ്ട് നിർമ്മിച്ചവയും, കോട്ടയംകാരനായ പ്രശസ്ത സിനിമാ സംവിധായകൻ ജയരാജ് എല്ലാ വർഷവും കിളിക്കൂട് ഉണ്ടാക്കി വിതരണം ചെയ്യാറുണ്ട്.
ശ്രീമൻ നാരായണ മിഷനുമായി സഹകരിച്ച് വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കറുകച്ചാലിൽ ആവണി ലൈബ്രറിയിൽ കിളി പാത്രങ്ങൾ വിതരണം ചെയ്യ്തു
ചങ്ങനാശേരി ലൈബ്രറി കൗൺസിലിൻ്റെ കീഴിൽ നന്നായി ബാലവേദി പ്രവർത്തിക്കുന്ന 15 ലൈബ്രറികൾക്കാണ് കുളി വെള്ള മൺപാത്രം വിതരണം ചെയ്യ്തത്. യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്യ്തു.
പരിസ്ഥിതി പ്രവർത്തകരായ കെ. ബിനു ,ഗോപകുമാർ കങ്ങഴ എന്നിവർ ചടങ്ങിൽ പങ്കു ചേർന്നു.



.jpeg)
.jpeg)
.jpeg)
