the tree healer: പിണങ്ങിയാൽ മരം നടും

 2026 ഏപ്രിൽ മാസം പതിനേഴാം തീയതി കേരള നദി സംരക്ഷണസമിതിയുടെ മീറ്റിംഗ് കൂടുന്നതിനു വേണ്ടിയാണ് ഞാൻ പ്രൊഫസർ ഗോപാലകൃഷ്ണ മൂർത്തി സാറിൻ്റെ വീട്ടിൽ എത്തിയത് .



കമ്മിറ്റി പതിവുപോലെ അവസാനിച്ചു.മൂർത്തി സാറിൻ്റെവീടുവിട്ടിറങ്ങുമ്പോൾ ഏകദേശം പത്തുവർഷം പ്രായംചെന്ന ഒരു ഞാവൽമരം നിറയെ പഴുത്ത കായ്കളുമായി നിൽക്കുന്നു.ഞാൻ പറഞ്ഞു സാറിന്റെ വീട് തിരിച്ചറിയാൻ ഈ ഞാവൽമരം ഒന്നുമാത്രം മതിയല്ലോ എന്ന്.അപ്പോഴാണ് പിണക്കത്തിന്റെ കഥ സാറ് പറയുന്നത്.അന്തരിച്ച ഡോക്ടർ എസ് സീതാരാമൻ മൂർത്തി സാറിൻ്റെ ഉറ്റ ചങ്ങാതിയായിരുന്നു.അവർ ഇരുവരും ആണ് ആലുവ നഗരത്തിൽ മരങ്ങൾ നട്ട് നടന്നവർ അവരുടെ കൂടെ ഡോക്ടർ ജോയ് സാറും പങ്കുചേർന്നു.



ഇങ്ങനെ ദിവസങ്ങൾ പിന്നിട്ടപ്പോൾ അവർക്കിടയിൽ ചെറിയ പിണക്കം ഉണ്ടായി.തുടർന്ന് മൂർത്തിസാർഅവരുടെ കൂട്ടു ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോന്നു.ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടും സീതാരാമൻ സാറിനോടൊപ്പം ജോയി സാറിനോടൊപ്പം മൂർത്തി സാർ എത്തിയില്ല.ഇത് ആ മൂന്ന് പേരിലും ആകെ ദുഃഖം ഉണ്ടാക്കി.അതിന് പരിഹാരം എന്ന നിലയിൽ അന്തരിച്ച സീതാ രാമൻ സാറും ജോയ് സാറും ചേർന്ന് ഒരു പരിപാടി ആവിഷ്കരിച്ചു.നമുക്ക് മൂർത്തി സാറിൻ്റെവീടിനു മുന്നിലായി ഒരു ഞാവൽ തൈ നടണം.



സാറി തു കാണണം.സീതാരാമൻ സാറിൻ്റെതായിരുന്നുനിർദ്ദേശം .ഉടൻതന്നെ ജോയി സാറും സീതാരാമൻ സാറും രാമപ്രിയയിൽ (സീതാരാമൻ സാറിൻ്റെ വീട്ടു പേര്)നിന്ന് ഇറങ്ങി മൂർത്തി സാറിൻ്റെവീടിനു മുന്നിലുള്ള റോഡിൽ എത്തി.അവർ ഇരുവരും ചേർന്ന് ഞാവൽ തൈനട്ടു.ഇത് കണ്ടുകൊണ്ട് മൂർത്തി സാർ വീടിനു മുന്നിലുള്ള കസേരയിൽ ഇരിപ്പ് ഉറപ്പിച്ചു.എന്നിട്ടും സീതാ രാമൻ സാറിനെയോ ജോയ് സാറിനെയോ മൂർത്തി സാർ വിളിക്കാൻ തയ്യാറായില്ല.ചുരുക്കം പറഞ്ഞാൽ മഞ്ഞb രുകിയില്ല.അവർ തൈ നട്ടു വെള്ളമൊഴിച്ചു.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ത്രിമൂർത്തികൾ ഒന്നിച്ചു.അവർ മരങ്ങൾ നടാൻ തുടങ്ങി.ആലുവപ്പുഴയുടെ ഉത്ഭവസ്ഥാനം തേടി യാത്ര തിരിച്ചു .അങ്ങനെ ആ കൂട്ടായ്മ സ്നേഹ കൂട്ടായ്മയായി വളർന്നു.അതിനിടയിൽ സീതാരാമൻ സാറിനെ നഷ്ടമായി.ഇന്ന് ആ മരത്തിന് ചുവട്ടിൽ മൂർത്തിസാറും ഞാനും സുബീഷും ഏലൂർ ഗോപിനാഥും എത്തി.



ഞങ്ങൾക്ക് നല്ല മധുരമുള്ള ഞാവൽ പഴങ്ങൾ ഇഷ്ടംപോലെ ലഭിച്ചു.അത് ഞങ്ങൾ കഴിച്ചു .ഈ സംഭവം പറയുമ്പോൾ മൂർത്തി സാറിൻ്റെയും ഞങ്ങളുടെയുംകണ്ണുനിറഞ്ഞു .പെട്ടെന്ന് കോപിക്കുവാനും പിണക്കത്തിന്റെ ഭാഗമായി മരത്തൈകൾ നടുവാനും സീതാരാമൻ സാർ ഇല്ലല്ലോ എന്നഓർമ്മ ബാക്കിയായി.ഞാൻ മരച്ചുവട്ടിൽ നിന്ന് പടമെടുത്ത ശേഷം.അവിടെ നിന്നും സാറിൻ്റെ വീട്ടിലേക്ക് നടന്നു . മുറ്റം നിറയെ കരിയിലയാണ്.അതൊരു പുതപ്പ് പോലെ മാറിയിരിക്കുന്നു.വീടിനു ചുറ്റും നട്ട ചെറിയ മരത്തൈകൾ വളർന്ന് മരങ്ങളായി മാറിയിട്ടുണ്ട്.അവ കൊഴിക്കുന്നകൊഴിഞ്ഞ ഇലകളാൽ ആണ് മുറ്റം നിറഞ്ഞിരിക്കുന്നത്. രാമപ്രിയയിലെ പരിസ്ഥിതി കൂട്ടായ്മയുടെ ഓർമ്മയിൽഞാൻ പടി ഇറങ്ങി. വല്ലാത്തശൂന്യത. 

എടാബിനുവേ ...... ആ വിളി കേട്ടിരുന്നെങ്കിൽ.എഴുതി തീർന്നപ്പോൾ വേനൽ മഴ പെയ്യ്തു തുടങ്ങിയിരുന്നു.