the tree healer:കേരള താപനം മരങ്ങളാണ് മറുപടി

  ഏറ്റുമാനൂർ:  വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ  വേദഗിരിയിലെ വ്യാസ വനത്തിൽ ഭൗമ ദിനാചരണം നടത്തി. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി കോഡിനേറ്റർ ഗോപകുമാർ കങ്ങഴയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ   കെ .ബിനു ഉദ്ഘാടനം നിർവഹിച്ചു.



 വേദഗിരി വന സംരക്ഷക സമിതി കൺവീനർ  ജോജോ ആട്ടെയിലിന്  ഈന്തിന്റെ തൈ കൈമാറി.     

  


               കേരളത്തിൽ ചൂടുകൂടി വരുന്ന സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കുന്നതിലും  മരങ്ങൾ നടുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട് .അതുകൊണ്ട് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ കൊടുക്കുന്ന വികസന കാഴ്ചപ്പാടാണ് വളർത്തിയെടുക്കേണ്ടതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ കെ .ബിനു അഭിപ്രായപ്പെട്ടു.  അതിരമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് തിരുമുറ്റം, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ബിജു വലിയമല, സിന്ധു ശശീന്ദ്രൻ കോട്ടക്കൽ,



  ബാബു മോഹൻ  പരിസ്ഥിതി പ്രവർത്തകരായ പിസി ബാബു, സുനിൽ ഡാ വഞ്ചി, സുധീഷ് വെള്ളാപ്പള്ളി . മായ. എം.നായർ. സന്ധ്യാ ഹരികുമാർ . തപസ്യ ഗോപാലകൃഷ്ണൻഎന്നിവർ പ്രസംഗിച്ചു. എല്ലാവർഷവും ഭൗമദിനത്തിൽ വേദഗിരി വനത്തിൽ ഒത്തു ചേരാമെന്നപ്രതിജ്ഞയോടുകൂടി യോഗം  അവസാനിച്ചു.  വൃഷ പരിസ്ഥിതി സംരക്ഷണ  സമിതി കേരളം ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.