കാലപ്പഴക്കം കൊണ്ട് . ജീർണിച്ച്, അണ്ണാൻ പീച്ചിയും ' ഇത്തിളും പിടിപെട്ട് കാറ്റിൽ ചെരിഞ്ഞ് അപകടാവസ്ഥയിൽ ആയിരുന്ന കൂവള മരത്തിനാണ് ചികിത്സ നൽകിയത്. ഭക്തരാണ് മരുന്നു കൂട്ടുകൾക്കുള്ള പണം കണ്ടെത്തിയത്.
വിഴാൽ അരി, പാൽ, ചെറുതേൻ, രാമച്ചം തുടങ്ങി 20-ൽ പരoമരുന്നു കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ മിശ്രിതമാണ് മരം കഴുകി വൃത്തിയാക്കിയ ശേഷം തേച്ചു നിർത്തിയത്. കോറ ത്തുണി കൊണ്ട് കെട്ടി നിർത്തി. രാവിലെ തുടങ്ങിയ ചികിത്സ അവസാനിച്ചത് 4 മണിയോടുകൂടിയാണ്.,
വാഴൂർ ഗ്രമപഞ്ചായത്ത് അംഗങ്ങളായ V Nമനോജ്, അമൃത, പ്രസാദ് കൊച്ചു കരോട്ട് , സുനിൽ ഡാവിഞ്ചി . അഖിലേഷ് . MS ഉണ്ണി, രാജേഷ് തവളപ്പാറ, റെനീഷ്, കണ്ണൻ ജനം Tv തുടങ്ങിവർ പങ്കു ചേർന്നു.

