the tree healer: ജൂൺ - 19 വായനദിനം

 ഓരോ വായന ദിനവും കടന്നുപോകുമ്പോൾ എൻ്റെ പുസ്തക ശേഖരത്തിൽ നിരവധി പുസ്കങ്ങൾ എത്തിചേരും. കഴിഞ്ഞ കുറേ കാലമായി വായനയും തുടർന്ന് നോട്ടു തയ്യാറാക്കലും പരിസ്ഥിതി പുസ്തകങ്ങളിൽ മാത്രമായി ചുരുക്കി. അതൊരാഗ്രഹമായി വളർന്നു മലയാളത്തിൽ ഇറങ്ങിയിട്ടുള്ള എല്ലാ പരിസ്ഥിതി പുസ്തകങ്ങളും അടങ്ങിയ ഒരു സ്വന്തം ലൈബ്രറി 'ആഗ്രഹമാണ്. ശ്രമം തുടരും. 



കൂടെ വായനയും അങ്ങനെ ഇക്കഴിഞ്ഞ ഏതാനും ദിനങ്ങളായി വായിക്കുന്ന പ്രിയസുഹൃത്ത്. ടി.വി. സജീവിൻ്റെ പരിസ്ഥിതിലേഖന സമാഹാരമാണ് എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ എന്ന പുസ്തകം ഒരു പാട് പഠിക്കാൻ സാധിക്കുന്ന ഒരു ഗ്രന്ഥമാണ് ഈ പുസ്തകം 'സമയം കിട്ടുമ്പോൾ നിങ്ങൾക്കും വായിക്കാം.