അങ്ങനെയുള്ള സാഹചര്യത്തിലാണ് 2010ലെ ട്രീ അതോറിറ്റികൾ നിലവിൽ വരുന്നത്. എന്നാൽ 2024-ൽ ആ നിയമം ഭേദഗതി ചെയ്യ്തു. NH 66 ൻ്റെവികസനവുമായി ബന്ധപ്പെട്ട് 78500 എഴുപത്തി എണ്ണായിരത്തി അഞ്ചൂറിൽപരം മരങ്ങൾ മുറിക്കപ്പെട്ടു. ഒന്നിന് 10 എന്ന കണക്കിൽ എത്ര മരത്തൈകൾ നടണം? എവിടെ നട്ടു.? ദുരന്ത നിവാരണ അതോറിറ്റി മുറിക്കുന്ന മരങ്ങൾക്കു പകരം എത്ര മരത്തൈകൾ നട്ടു? ഒരു കാറ്റടിച്ചാൽ ഒരു മഴ പെയ്യ്താൽ മരങ്ങൾക്ക് മരണം ഉറപ്പാണ്.
കേരളത്തിൽ ആകെ ഒരു വർഷം ഉണ്ടാകുന്ന അപകട മരണങ്ങളുടെ കണക്കെടുത്താൽ 100 അപകടമരണങ്ങിൽ ശരാശരി ഒന്നു പോലും മരങ്ങൾ മൂലം ഉള്ള അപകടം റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. നമ്മുടെ കേരളത്തിൽ കൊച്ചുകുട്ടികൾ അപകടത്തിൽപ്പെട്ട് മരിക്കുന്നത് അവധിക്കാലങ്ങളിലാണ്. ആരും കുളവും, തോട്ടും, ജലാശയങ്ങളും ഇതിൻ്റെ പേരിൽ മൂടുന്നതായി അറിവില്ല. നിരവധി മരങ്ങൾ മുറിച്ചു മാറ്റിയാൽ ആ വാസവ്യവസ്തയിൽ സാരമായ മാറ്റം സംഭവിക്കും. കേരളം താമസിയാതെ "സഹാറ. " ആയി മാറും.
മരങ്ങൾക്ക് നമ്മൾ ഒരുക്കുന്നവധസിക്ഷയിൽ നിന്നും മോചനമില്ല. ചെറിയ ഒരു കൂട്ടം ആളുകൾമാത്രമാണ് മരത്തിൻ്റെ നിലനിൽപ്പിനായിട്ട് വാദിക്കുന്നത്. ആ വികസ വിരോധികളെ ഇല്ലതാക്കിയാൽ ..........നാവ് അടപ്പിച്ചാൽ വിജയിച്ചു എന്ന് ചിലർ കരുതുന്നുണ്ടാവും. പക്ഷേ പാരിസ്ഥിതിക ദുരന്തം കേരളത്തിൽ അനുഭവപ്പെട്ടു തുടങ്ങി. മരങ്ങൾക്കായി നിർമ്മിക്കപ്പെട്ട നിയമം ഇപ്പോൾനെൽവയൽ നീർത്തട ബില്ലിന് സമാനമാണ്. രക്ഷയില്ല. വ്യാപകമായിമരങ്ങളെ വെട്ടിമാറ്റപ്പെടുന്നു .ഞങ്ങൾ കോട്ടയത്ത് നിരന്തരമായി പോരാട്ടം നടത്തിയതിൻ്റെ ഫലമായി ഇപ്പോഴത്തെ ട്രീ കമ്മിറ്റി ചെയർമാൻ അവശേഷിക്കുന്ന നിയമങ്ങളുടെ ബലത്തിൽ ഒരു സർക്കുലർ പുറത്തിറക്കി.
നടന്നാലും ഇല്ലെങ്കിലും ചർച്ചയ്ക്കായി അത് പോസ്റ്റു ചെയ്യുന്നു. നിലവിലെ ദുർബല നിയമം വെച്ചു നോക്കുമ്പോൾ ഏറെ ആശ്വാസകരമായ സർക്കുലറായി അതിനെ കരുതുന്നു.ബുദ്ധൻ്റെ മണ്ണിൽലാവോ ത്‌സേ തിയറി നടപ്പാക്കാൻ അനുവദിക്കരുത് .... മരങ്ങൾക്ക് വേണ്ടി സംസാരിക്കുക.