the tree healer: യോഗ ദിനത്തിൽ കാവ് സസ്യങ്ങൾ വാങ്ങി

 എൻ്റെവീടിനടുത്താണ് പ്രശാന്തിന്റെ വീട്'.പ്രശാന്തിന്റെ കാക്കനാട് കുടുംബവീട്ടിൽ വർഷങ്ങളായി കാവ് ഉണ്ടായിരുന്നു.പ്രശാന്തിന് ആ സ്ഥലം ലഭിച്ചപ്പോൾ പ്രത്യേകമായി കാവ് സ്ഥലം കണ്ടെത്തി സംരക്ഷിച്ചു പോരുന്നു.ഇന്ന് കാവിൽ ഏതാനും ചില സസ്യങ്ങൾ മാത്രമാണുള്ളത്.ഈ സമയത്താണ് പ്രശാന്ത് എന്നോട് ചോദിച്ചു കുറച്ച് കാവു സസ്യങ്ങൾ എവിടെ ലഭിക്കും?ഞാൻ കോട്ടയം ACFമായി സംസാരിച്ചു.

സുഭാഷ് സാർപറഞ്ഞു.അപൂർവങ്ങളായ ചില മരത്തൈകൾ ഇടുക്കിയിൽ നിന്നും വിൽപ്പനയ്ക്കായി കോട്ടയം സോഷ്യൽ ഫോറസ്ട്രി ഓഫീസിൽഎത്തിച്ചിട്ടുണ്ടന്ന്. അങ്ങനെവിൽപ്പനക്കായി കൊണ്ടുവന്നിട്ടുള്ള തൈകൾ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു.രാവിലെ ഞാനും പ്രശാന്തും വണ്ടിയിൽ ACF ൻ്റെഓഫീസിൽ എത്തി.

എല്ലാ ഇനങ്ങളിലും പെട്ട തൈകൾഞങ്ങൾ വാങ്ങി.സുഭാഷ് സാർ ആദ്യ തൈ പ്രശാന്തിന്കൈമാറി.കാക്കനാട് കാവ് വീണ്ടും പുനർജനിക്കുകയാണ്.ഉടൻതന്നെ കാവിനുള്ളിൽ തൈകൾ നടുന്ന ചടങ്ങ് നടത്തും.അങ്ങനെ എൻ്റെവീടിനടുത്തുംഒരു കാവ് രൂപപ്പെടുകയാണ്.ഏറെ സന്തോഷം.