വാഴൂർ വെട്ടിക്കാട്ട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ വെട്ടിമരത്തൈകൾക്ക് വയസ് 9 ആയി. ഈ വർഷം പതിഷ്ഠാദിനമഹോത്സവം 2025 ജൂൺ 25 -26 തീയതികളിലായിരുന്നു. ഇപ്രാവശ്യം ചടങ്ങിന് മറ്റൊരു വിശേഷം കൂടി ഉണ്ട്. നാൾ വൃക്ഷങ്ങൾക്ക് അമ്പലത്തിൽ പ്രത്യേക ഇടം കണ്ടെത്തി നട്ട് പരിപാലിച്ചു പോരുന്നു.
എല്ലാ മരത്തൈകളും വളർന്നു നിൽക്കുന്നു. ബോർഡ് ഉണ്ട്. നാൾ വൃക്ഷങ്ങളുടെ അടുത്ത് ഭക്തർക്ക് എത്തി വഴിപാട് നടത്താവുന്ന രീതിയിലാണ് മരത്തൈകൾ നട്ട് പരിപാലിച്ച് പോരുന്നത്. ഞാൻ പല നക്ഷത്രവനങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ക്രമീകരണം കാണാൻ സാധിച്ചിട്ടില്ല. തൃശ്ശൂരുനിന്നാണ് തൈകൾ ക്ഷേത്രത്തിലെത്തിയത്. ഈ പ്രതിഷ്ഠാദിനത്തിൽ വൃക്ഷ പൂജ നടത്തുകയും, എള്ള് കിഴിവഴിപാടായി സമർപ്പിക്കുന്ന രീതിയും ഉണ്ടായിരുന്നു നക്ഷത്ര നാളുകളിലെ തൃക്കേട്ട നാളിൻ്റെ വൃക്ഷം കൂടിയാണ് വെട്ടി ഒരു നിതൃഹരിത വൃക്ഷമാണ്. ഞങ്ങളുടെ നാട്ടിൽ വെട്ടിയുടെ പേര് ചേർത്ത് ഒരു പാട് സ്ഥലങ്ങൾ ഉണ്ട്.
തിരുവനന്തപുരം ജില്ലയിൽ ഒരു പഞ്ചായത്തിൻ്റെ പേര് വെട്ടി ചേർത്താണ്. സ്ഥലനാമവൃക്ഷങ്ങളിൽ പ്രധാനിയാണ്. പൂവികർ സംരക്ഷിച്ചു പോന്ന 125 വർഷങ്ങൾ പഴക്കം ഉള്ള ഒരു വെട്ടിമരം എൻ്റെ പുരയിടത്തിൽ ഉണ്ട്. അതിൽ നിന്നും ഏതാനും ത്തൈകൾ 9 വർഷങ്ങൾക്ക് മുമ്പ് ഞാൻ വളർത്തി. അവ ഇന്നേയ്ക്ക് 9 വർഷം മുമ്പ് പ്രതിഷ്ഠാദിന മഹോത്സവത്തിൽ ക്ഷേത്രത്തിൽ എത്തിച്ചു. കലശം കഴിഞ്ഞ് തന്ത്രിയും, ക്ഷേത്രസംരക്ഷണ സമിതി അംഗങ്ങളും, ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും ഭക്തരും ചേർന്ന് അന്ന് നട്ടു.
മൂന്ന് തൈകൾ ഉണ്ടായിരുന്നു. അതിൽ ഒരു ത്തൈവികസനത്തിൻ്റെ ഭാഗമായി വെട്ടി മാറ്റി. ബാക്കി രണ്ട് എണ്ണം ഉണ്ട്. അവ വളർന്ന് ചെറിയ മരമായി മാറിയിട്ടുണ്ട്.
അവ രണ്ടും സംരക്ഷിച്ചു പോരുന്നു നക്ഷത്രവനം വന്നതോടു കൂടി വെട്ടി മാറ്റിയ വെട്ടിത്തൈയ്ക്കുപകരമായി ഒരെണ്ണം കൂടി വന്നു വരുന്നു. അങ്ങനെ ആകെ മൂന്നെണ്ണം വളരുന്നു. വാഴൂർ വെട്ടിക്കാട്ട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ വെട്ടിയായി അറിയപ്പെടും വരും നാളുകളിൽ '