വാഴൂർ : ഉള്ളായം യു.പി.സ്കൂളിൽ വേറിട്ട പരിപാടി സംഘടിച്ചു. സ്കൂൾ തല സർഗ്ഗവേളയിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ചരിത്രപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സമീര -വി.യും.ബി എഡ് പരീക്ഷയിൽനാച്ചുറൽ സയൻസിൽ ഒന്നാം റാങ്ക് നേടിയ സേവി-റോയും കുട്ടികളുമായി പഠന അനുഭവങ്ങൾ പങ്കു വെയ്യ്ക്കുന്നതിനായി സ്കൂളിലെത്തി. ഇരുവരുംസ്കൂളിൻ്റെ സ്നേഹ ആദരം ഏറ്റുവാങ്ങി.
തുടർന്ന് സംവാദം നടന്നു. കുട്ടികളുടെ ചോദ്യങ്ങൾ ഇരുവരും കൃത്യമായി ഉത്തരം നൽകി. ഒന്നര മണിക്കൂർ സമയം അവർ സ്കൂളിൽ ചിലവഴിച്ചു. ചരിത്ര വഴികളും. സയൻസ് വഴികളും തിരഞ്ഞെടുത്തതിൻ്റെ കാരണങ്ങൾ സംവാദത്തിൽ സമീരയും സേവിയും വ്യക്തമാക്കി. കുട്ടികൾക്കും അദ്ധ്യാപകർക്കും പരിപാടി ഏറെഹൃദ്യമായിരുന്നു. ചടങ്ങിൽ ജൂൺ - അഞ്ചിന് നൽകിയപരിസ്ഥിതി ചോദ്യാവലി ഒരു തെറ്റും വരുത്താതെ പൂരിപ്പിച്ച് വിജയികളായഅഥർവ്വ് .കെ രമേശ്, ബിഗ്സി ജോസഫ് എന്നിവർക്ക് പ്ലാവിൻ ത്തൈകൾ സമ്മാനമായി നൽകി.
ഈ ത്തൈകളുടെ വിതരണം ഒന്നാം റാങ്കുകൾ കരസ്ഥതമാക്കിയ സമീരയും, സേവിറോയും ആണ് സമ്മാനിച്ചത്. 'പരിപാടികൾ ഏകോപിച്ചത് നിഷാമോൾ.കെ.ജി, കെ. ബിനു, ശ്രീലേഖ .കെ.ജി, സംഗീത 'വി, സൂര്യ എസ്.നായർ അമൽ ജോസഫ് എന്നിവർ ആയിരുന്നു.