അദ്ദേഹം പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിൽ എത്തി. എനിക്ക് പനം കായ് കൈമാറി.
പാലക്കാടൻ കരിമ്പന വാഴൂരിൽവളർത്തുന്നതിനായിട്ട് വിത്തുകളുമായി ഞങ്ങൾ യാത്ര തിരിച്ചു. യാത്രയിൽ മരം നട്ടു നടന്ന രാമൻ എഴുത്തച്ഛൻ്റെ ഓർമ്മ കൾമാത്രം.
പ്രിയസുഹൃത്ത് രാജേഷ് സംസ്കൃതി വഴികാട്ടിയായി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. രാജേഷിൻ്റെ ക്ഷണം സ്വീകരിച്ചാ ണ് പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിലെ ആലിനടുത്തെത്തിയത്. അവിടെ കലശമായിരുന്നു. ശ്രീ കോ വിലിനു വെളിയിൽ നിന്ന് നോക്കിയാൽ ആൽ ഇലകൾ കാണാം. മന:സിന് ഏറെ സന്തോഷം.