the tree healer: കാക്കനാട്ട്കാവ് പുനർജനിക്കുന്നു

 വാഴൂർ : തീർത്ഥപാദപുരം ആശ്രമത്തിനു സമീപമുള്ള കാക്കനാട്ട് പുരയിടത്തിലെ കാവ് പുനർജനിക്കുന്നു. തറവാട്ട് സ്ഥലത്തെ കാവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.  10-7-2025 വ്യാഴാഴ്ച( മിഥുനം 26) രാവിലെ 8.30 ന് കാവ് സസ്യങ്ങളുടെ തൈ നടീൽ കർമ്മം നടന്നു



വാഴൂർ തീർത്ഥപാദ ആശ്രമം കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദ സ്വാമികൾ ഭദ്രദീപം തെളിയിച്ചു.കോട്ടയം സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റർ സുഭാഷ് .കെ.വി. അപൂർവ്വ ഇനത്തിൽപ്പെട്ട കാവ് സസ്യങ്ങൾ സ്ഥല ഉടമ പ്രശാന്ത് പുരുഷോത്തമന് കൈമാറിയിരുന്നു. 


സുഭാഷ്.കെ.വി (AC F) വനം വകുപ്പിൻ്റെ വിവിധ നഴ്സറികളിൽ നിന്നും ശേഖരിച്ച രണ്ട് വർഷം പഴക്കമുള്ള വൃക്ഷ തൈകൾ വില്പനയ്ക്കായി എസ്.എച്ച്. മൗണ്ടിലെ ഫോറസ്റ്റ് ഓഫീസിൽ സജ്ജീകരിച്ചിരുന്നു. നിരവധി പരിസ്ഥിതി സ്നേഹികളാണ് വൃക്ഷത്തൈകൾ വാങ്ങുന്നതിനായിട്ട് എത്തി ചേർന്നത്. ഒന്നര അടി സമചതുരത്തിൽ സജജീകരിച്ച കുഴിയിൽ കരിയിലയും, ചാ ണകപ്പൊടിയും ചേർത്ത മിശ്രിതത്തിലാണ് തൈകൾ നടുന്നത്. പ്രസ്തുത തൈ നടീൽ ചടങ്ങിന് വൃക്ഷവൈദ്യൻ കെ. ബിനു,പരിസ്ഥിതി പ്രവർത്തകൻ ഗോപകുമാർ കങ്ങഴ എന്നിവർ നേതൃത്വം നൽകും.

കാവ് സംരക്ഷകർ, കുടുംബാംഗങ്ങൾ, ഭക്തജനങ്ങൾ,പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കുചേരുമെന്ന് സ്ഥലം ഉടമ പ്രശാന്ത് പുരുഷോത്തമൻ അറിയിച്ചു. നിലവിലുള്ള കാവിനു ചുറ്റും അരയേക്കർ സ്ഥലത്താണ് കാവ് സസ്യങ്ങൾ നട്ടു പരിപാലിക്കുന്നത്. വിവരങ്ങൾക്ക് - 94972249 99