വാഴൂർ NSSHSS ലെ സംസ്കൃത അദ്ധ്യാപകനായിരുന്നു ഹരിസാർ. ഏതാനും വർഷങ്ങളായി അദ്ദേഹം ഒറ്റപ്പാലം NSS KPT- V HSS യിലാണുള്ളത്. ഞാനും ഗോപനും ചേർപ്പുളശ്ശേരിയിൽ വരുന്ന കാര്യമറിഞ്ഞ് ഞങ്ങളെ സ്വന്തം സ്കൂളിലേയ്ക്ക് പരിസ്ഥിതി പരിപാടികൾക്കായി ക്ഷണിച്ചു. ഞങ്ങൾ ക്ഷണം സ്വീകരിച്ചു. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായിട്ടാണ് ഞങ്ങൾ അവിടെത്തിയത്. രാജേഷ് സംസ്കൃതിയാണ് അമ്പലത്തിൽ പുതിയതായി നട്ടുപിടിപ്പിച്ച ആൽത്തൈകളുടെ കാര്യങ്ങൾക്കായി ചെർപ്പുളശ്ശേരിയിലേയ്ക്ക് ക്ഷണിച്ചത്. അന്ന് രാവിലെ കലശമായിരുന്നു. തുടർന്ന് ഹരിസാറിൻ്റെ കാറിൽ ഒറ്റപ്പാലം KPT NSS ൽ എത്തി. വിശാലമായ മൈതാനത്തോടുകൂടിയ 12 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്തെ ഏറ്റവും വലിയ ഉത്സവമായ ചിനക്കത്തൂർ പൂരനടത്തിപ്പു മായിസ്കൂളിന് ബന്ധമുണ്ട്. സ്കൂൾ പഴക്കം 126 വർഷമാണ്. NSS പിറവി കൊണ്ടതിനു ശേഷം സ്കൂളും സ്ഥലവും കുതിരവട്ടത്തു സ്വരൂപത്തിലെ ഭരണാധികാരിയായ കുതിരവട്ടത്ത് പ്രഭാകരൻ തമ്പാൻ Nssസമുദായത്തിന് കൈമാറി. ഇന്ന് NSS സൊസൈറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരത്തെ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ എതിരേൽപ്പ് കടന്നു വരുന്നതിനായി തിരുവനന്തപുരത്തെ വിമാനത്താവളത്തിലെ റൺവേ തുറന്നു നൽകാറുണ്ട്. അതുപോലെ NSS ന് ഈ സ്കൂളും സ്ഥലവും വിട്ടു നൽകുന്ന അവസരത്തിൽ ഒറ്റപ്പാലത്തെ ഏറ്റവും പ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തിൻ്റെ നടത്തിപ്പിലേയ്ക്ക് സ്കൂൾ ഗ്രൗണ്ടും ,എല്ലാവിധ സംവിധാനങ്ങളും വിട്ടു നൽകണമെന്ന് കരാറിൽ ഉണ്ടായിരുന്നു. എല്ലാ വർഷവും മുടങ്ങതെ പൂരം നടക്കുന്നുണ്ട്.സ്കൂളിൻ്റെ വിശാലമായ മുറ്റത്താണ്ഉത്സവം നടക്കുന്നത്.
സ്കൂളിന് എല്ലാ വർഷവും രണ്ടു ദിനം പൂരം പ്രമാണിച്ച് അവധിയും നൽകാറുണ്ട്. അങ്ങനെ ഞങ്ങൾ പ്രവേശന കവാടത്തിൽ എത്തി. കൂടെ ഉള്ള രാജേഷ് സംസ്കൃതി ഒറ്റപ്പാലത്ത് മീറ്റിംഗിനായി ഇറങ്ങി. ചേർപ്പുളശ്ശേരി ഒറ്റപ്പാലം റോഡുപണിയുടെ ഭാഗമായി നിരവധി ആൽമരങ്ങളാണ് മുറിച്ചു മാറ്റുന്നത്.
സ്കൂൾ പ്രവേശന കവാടത്തോടു ചേർന്ന ആലിനും കോടാലി വീണു. വിശാലമായ ഗ്രൗണ്ടിൻ്റെ വശങ്ങളിൽ നിരവധി മരങ്ങൾ നട്ടുപിടിപ്പിക്കുവാനുഉള്ള ഇടമുണ്ട്. എൻ്റെ ഡോക്യുമെൻ്ററി പ്രദർശനം നടന്നു .തുടർന്ന് - കുട്ടികളുമായി സംവദിച്ചു. പരിസ്ഥിതി ക്ലബിൻ്റെ ഉദ്ഘാടനവും ഞാൻ നടത്തി.
ഗോപൻ്റെ വിത്തുണ്ട നിർമ്മാണ പരിശീലനവും നടന്നു. പ്ലാച്ചിമട ,നിശബ്ദ താഴ്‌വര. സൗന്ദര്യ ജില്ല.വീഴ് മലഅങ്ങനെ കഥകൾ നീണ്ടുപോയി. ജൂൺ -5 ലെ പരിസ്ഥിതി ദിനക്വിസ് മത്സര വിജയിക്ക് പരിസ്ഥിതി പുസ്തകങ്ങൾ ചടങ്ങിൽ വച്ച് നൽകി.സ്കൂളിൻ്റെആദരവ് ഞാൻ ഏറ്റുവാങ്ങി. വൈകിട്ട് പാലരുവി യിൽ മടക്കയാത്ര.