the tree healer: കാക്കനാട്ട്കാവ് പുനർജനിക്കുന്നു

 

വാഴൂർ: തീർത്ഥപാദ ആശ്രമത്തിനു സമീപത്തെ കാക്കാനാട്ട് പുരയിരടത്തിൽ നൂറ്റാണ്ട് പഴക്കമുള്ള കവിനോടനുബന്ധിച്ച പുരയിടത്തിൽ കാവ്സസ്യങ്ങൾ നട്ടു. വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ ആദ്യ കാവ് തൈ നട്ടു.



 


കാവുകൾ അപ്രത്യക്ഷമാകുന്ന നമ്മുടെ നാട്ടിൽ ശേഷിക്കുന്നവയെ സംരക്ഷിക്കുകയും കാവിൻ്റെവിസ്തൃതി വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം ഏറെ പ്രശംസ അർഹിക്കുന്ന കാര്യമാണെന്ന് സാമികൾ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരായ കെ. ബിനു, ഗോപകുമാർ R പിള്ള കങ്ങഴ , കാക്കനാട്ട് കുടുംബയോഗം രക്ഷാധികാരി MKപുരുഷോത്തമൻ
 നായർ,



  സ്ഥലം ഉടമ പ്രശാന്ത് പുരുഷോത്തമൻ നായർ, പ്രസിഡൻ്റ് KR രാധാകൃഷ്ണൻ നായർ നായർ, സെക്രട്ടറി രതീഷ് KR,   സുരേഷ് കുമാർ KB, ആശാ റാണി C, പ്രതിഭാ ജി മേനോൻ, ഋഷികേശ് P എന്നിവർ സന്നിഹിതരായിരുന്നു. 60-ൽ പരം കാവ് സസ്യങ്ങളാണ് പുതിയതായി നട്ടുപിടിപ്പിച്ചത്.



 കോട്ടയം സാമൂഹ്യ വനവത്ക്കര വിഭാഗം ഓഫീസിൽ നിന്നുമാണ് രണ്ട് വർഷം പഴക്കമുള്ള വൃക്ഷ  തൈകൾ വാങ്ങിയത്.

ജന്മഭൂമി