the tree healer:മേരിമാതാ പബ്ലിക്ക് സ്കൂളിലെ പരിസ്ഥിതി ക്ലാസ്


 കോട്ടയം ജില്ലയിലെ ഇടക്കുന്നത്ത് ഉള്ള സ്കൂൾ ആണ് മേരി മാതാ പബ്ലിക്ക് സ്കൂൾ' പ്രിയ സുഹൃത്ത് ഗോപകുമാർ കങ്ങഴയുടെ നിർദ്ദേശപ്രകാരമാണ് സ്കൂളിൽ എത്തിയത്.



 വെള്ളി ആഴ്ചദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തുന്നതിനായിട്ട് രണ്ട്പീരീഡ് കുട്ടികളെ ഫ്രീ ആക്കും. അങ്ങനെ സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ പരിപാടിക്കുള്ള സമയത്താണ് ഞങ്ങൾ സ്കൂളിൽ എത്തിയത്. 



അവിടെ രാവിലെ പത്ത്മണിക്കു തന്നെ പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ശശികുമാർ എത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഞാനാണ് കുട്ടികളുമായി സംസാരിച്ചത്.



 സ്കൂൾ പ്രൻസിപ്പൽ സി. റോസ്മിൻ SABS സ്വാഗതം പറഞ്ഞു.

 ഒരു ക്ലാസിൽ പരിസ്ഥിതി ക്ലബ് അംഗങ്ങളെ വിളിച്ചിരുത്തിയായിരുന്നു പരിപാടി. എല്ലാ കുട്ടികളുടേയും കൈയ്യിൽ ബുക്കും പേനയും വൃക്ഷതൈയ്യും ഉണ്ടായിരുന്നു.



 അവർ പരസ്പരം ത്തൈകൾ കൈമാറി. തുടർന്ന് ഗോപകുമാർ കങ്ങഴ വിത്തുണ്ട നിർമ്മാണ പരിശീലനം നടത്തിയാതൊരു മടിയും കൂടാതെ കുട്ടികൾ പച്ച ചാണകവും മണ്ണും ചേർത്ത് കുഴച്ച് വിത്തുണ്ടാകൾ നിർമ്മിച്ചു.



അതിൽ അവർ ശേഖരിച്ചു കൊണ്ടുവന്ന വിത്തുകൾ നിക്ഷേപിച്ചു.തുടർന്ന് ആ സ്കൂളിലെ വാഴത്തോട്ടത്തിൽ വിളഞ്ഞ വാഴപ്പഴവും കഴിച്ചാണ് ഞങ്ങൾ വിദ്യാലയത്തിന്റെ പടിയിറങ്ങിയത്. ചടങ്ങിന് മാസ്റ്റർ ആൽബർട്ട് ബില്യംസ് നന്ദി പ്രകാശിപ്പിച്ചു.