the tree healer: വീടിരിയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു

 വാഴൂർ  തീർത്ഥപാദപുരത്ത് ഋതു എന്ന പേരിൽ അഭിലാഷ് സാർ പുതിഹോസ്റ്റൽ പ്രവർത്തനം ആരംഭിച്ചു. ചടങ്ങിന് എന്നേയും വിളിച്ചിരുന്നു. പക്ഷേ അന്നേ ദിവസം എത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് അതുവഴി പോയി അഭിലാഷ് സാറും ടീച്ചറും ചേർന്ന് ഗിഫ്റ്റ് എ ട്രീ സ്വീകരിച്ചു. 



കഴിഞ്ഞ ദിവസം പാലക്കാട് ചേർപ്പുളശേരിയിൽ രാമൻ എഴുത്തച്ഛൻ്റെ വീട് തിരക്കി ഞാനും സുഹൃത്ത് ഗോപനും പോയിരുന്നു. രാമൻ എഴുത്തച്ഛൻ്റെ കൊച്ചുമോൻ വീട്ടിൽ ഉണ്ടായിരുന്നു. ആ വീടിനരികിലായി ഒരു ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നുണ്ടായിരുന്നു യാത്രയിൽ ഗൃഹപ്രവേശന ചടങ്ങിൽ നിങ്ങൾക്ക് ക്ഷണമില്ലെ എന്നു ഞാൻ തിരക്കി. 



ഉണ്ട് സാർ വീടിരിയ്ക്കലിന് ഏല്ലാവരും ഉടൻ പോകുമെന്ന് പറഞ്ഞു. ആദ്യമായിട്ടാണ് "വീടിരിയ്ക്കൽ "എന്ന പദം കേൾക്കുന്നത്. അപ്പോൾ ചേർപ്പുളശേരിയിൽ ഗൃഹപ്രവേശനത്തിന് വീടിരിയ്ക്കൽ എന്നു പറയുമെന്ന് അവർ പറഞ്ഞു. അങ്ങനെ ഞാൻ വീടിരിയ്ക്കൽ ചടങ്ങിൽ ഇന്ന് പങ്കെടുത്ത് ഗിഫ്റ്റ് എ ട്രീ കൈമാറി.