25 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്ഥലം MLAയുമായ ബിന്ദു തിയേറ്റർ നിർമ്മിക്കുന്നതിനായി അനുവദിച്ചിരുന്നു രണ്ടാം തവണയാണ് ഫെസ്റ്റ് നടക്കുന്നത്. 1000-ൽ പരം കുട്ടികൾക്ക് ഒരേ സമയം സിനിമ കാണാൻ സാധിക്കുന്ന ആധുനിക ഡിജിറ്റിൽ സംവിധാനത്തിലുള്ള ഹാളാണിത്. കോളേജിലെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളും ഋതു ആഘോഷത്തിൽ പങ്കു ചേരുന്നതിന് തയ്യാറായിരുന്നു 19-ന് ഉച്ചകഴിഞ്ഞ് 2.45 ന് ദ ട്രീ ഡോക്ടർ പ്രദർശിപ്പിച്ചു.
അതിനു മുമ്പ് മണ്ണ് നീണ്ട സിനിമയുടെ പ്രദർശനം ഉണ്ടായിരുന്നു. എല്ലാവരും ഡോക്യുമെൻ്റി കണ്ട് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.
കോളേജിലെ കുട്ടികൾക്ക് മരുന്ന് പുരട്ടുന്നതിന് അവസരം വേണമെന്ന് പറഞ്ഞു. നൽ അവസരം നൽകുമെന്ന് ഉറപ്പുനൽകി. ഉപഹാരം തന്ന് അവർ ആദരിച്ചു.
പ്രിൻസിപ്പൽ ,ബിനു ടീച്ചർ, ലിറ്റി ടീച്ചർ ഇവരുടെ ക്ഷണം സ്വീകരിച്ചാണ് കോളേജിൽ എത്തിയത്. ഞാൻ ഗോവ ഗവർണ്ണറുടെ ക്ഷണം സ്വീകരിച്ച് രാജ്ഭവനിൽ എത്തിയപ്പോൾ അവിടെ ഇവർ കോളേജിനെ പ്രതിനിധികരിച്ച് ഉണ്ടായിരുന്നു അന്നത്തെ പരിചയം അവർ എന്നെ വിളിച്ചു. ആദരിച്ചു. എല്ലാവരോടും നന്ദി. വൈകിട്ട് 6.20-ൻ്റെ ട്രയിനിൽ ഞാൻ കോട്ടയത്തേയ്ക്ക് 'ഇരിഞ്ഞാലക്കുടയിൽ നിന്നും യാത്ര തിരിച്ചു