the tree healer:പരിസ്ഥിതിയുടെ കാവലാൾ പ്രിയ VS




102-ാം വയസിൽ പ്രിയ സഖാവ് വിട പറയുന്നു. പരിസ്ഥിതിയുടെ രാഷ്ട്രീയം കൃത്യമായി കേരളീയ സമൂഹത്തിന് പകർന്നു നൽകിയ വ്യക്തിയായിരുന്നു പ്രിയപ്പെട്ട വി.എസ് .എനിക്ക് രണ്ടുപ്രാവശ്യം മാത്രമാണ് അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത്. യുവകലാസാഹിതിയുടെ നേതൃത്വത്തിൽ ജാതിത്താലത്തിനെതിരെ നടത്തിയ സമരത്തിലും, Tvm -ൽ കൂടംകുളം ആണവ നിലയത്തിനെതിരായി സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുവാനായി വന്നപ്പോഴും. ഞങ്ങൾ കോട്ടയത്ത് മെത്രാൻ കായൽ പാടശേഖരം കമ്പിനികൾക്ക് കൈമാറുന്നതിനെതിരായി നടന്ന സമരത്തിൽ vs നിർണ്ണായക ഇടപെടീൽ നടത്തി. 




ഒരു ഘട്ടത്തിൽ സമരം നിർത്തേണ്ടതായി വരുമെന്നഭയന്നപ്പോൾ vs ൻ്റെ പരിസ്ഥിതി സുഹൃത്തുക്കൾ മുഘേന ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം പറഞ്ഞു ഞാൻ ഇപ്പോൾ തന്നെ വികസന വിരോധിയായി ചിത്രീകരിച്ചു കഴിഞ്ഞു. കേരളത്തിലെ രണ്ട് പാടങ്ങൾ നികത്താനുള്ള പദ്ധതി മുന്നിൽ വന്നിരിക്കുന്നു ആറന്മുള സാധ്യമല്ലെന്ന് ഞാൻ പ്രഖ്യാപിച്ചു. ഇതു കൂടി ആകുമ്പോൾ കേരള നേതൃത്വം എന്നെ വെച്ചേക്കില്ല. അതുകൊണ്ട് നിങ്ങൾ സമരക്കാർ കമ്മ്യൂണിസ്റ്റ് കേന്ദ്ര നേതൃത്വം ഈ വിഷയം അറിയണം. അവരുടെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരണം. ബാക്കി ഞാൻ നോക്കാം. ഞങ്ങൾ 6 പേർ ചേർന്ന് കത്ത് തയ്യറാക്കി. cpm-cpi നേതൃത്വം ഈ വിഷയം ചർച്ചയ്ക്ക് എടുക്കുന്നു പാടം നികത്തരുതെന്ന് കേന്ദ്ര നേതൃത്വം കേരളത്തിലെ സഖാക്കളോടു പറയുന്നു. പദ്ധതിക്ക് അനുമതിയില്ല. അങ്ങനെ 6 പേർ ചേർന്ന് നടത്തിയ സമരം ഒരു കേസ് പോലും ഇല്ലാതെ അവസാനിച്ചു. വിജയിച്ചു. 





എന്നാൽ ഇടുക്കിയിൽ പരാജയപ്പെട്ടു മതികെട്ടാൻ വിജയിച്ചു. എൻഡോസൾഫാൻ ദുരിതജനതയെ സംരക്ഷിക്കുന്നതിനു വേണ്ടി vs - Tvm ൽ നടത്തിയ ഉപവാസ സമരത്തിലും പങ്കെടുത്തു. കറുത്ത കുപ്പായം തലവഴി ഇട്ട്. അതിൽ നിറയെ ഒപ്പുകൾ ശേഖരിച്ച് ദുരിതബാധിതർക്കൊപ്പം സമരത്തിൽ പങ്കുചേർന്നു. കേരളം കരയിലും കടലിലും ഒരുപോലെ പാരിസ്ഥിതിക ദുരന്തം അനുഭവിക്കുന്നു. ട്രീ കമ്മിറ്റി, ജൈവ കാർഷിക നയം , നെൽ വയൽ നീർത്തട ബില്ല് , ആണവ നിലത്തിനെതിരായ നിലപാട് ഇവയെല്ലാം കേരളത്തിൻ്റെ പരിസ്ഥിതിയെ തകർക്കാതെ ഉള്ളവനിലനിലനിർത്താവേണ്ടി vs മന്ത്രിസഭ എടുത്ത ഏതാനും കാര്യങ്ങൾ മാത്രമാണ്. അതെ കേരളത്തിൻ്റെ അവശേഷിക്കുന്ന പച്ചപ്പ് കാത്തു രക്ഷിച്ച മുൻ മുഖ്യമന്ത്രിയെ ആണ് നമ്മുക്ക് നഷ്ടമായത്.