ഞാനും, ഗോപനും , സുധീഷും കൃത്യം - 2 മണിക്ക് കളക്ട്രേറ്റിനുള്ളിൽ എത്തി. ഉറവ് - 2025 എന്നായിരുന്നു പരിപാടിക്ക് പേരിട്ടിരുന്നത്.LSGD-യാണ് സംഘാടനം. കോട്ടയം കളക്ട്രേറ്റിലെ വിപഞ്ചിക ഹാളിലായിരുന്നു പരിപാടി നടക്കുന്നത്. ഹാളിൽ ഞങ്ങൾ എത്തി. വിജയഘോഷ് ആയിരുന്നു പരിപാടിയിലേയ്ക്ക് ക്ഷണിച്ചത്.
മിനി ഹാൾ നിറഞ്ഞ് അംഗങ്ങൾ ഉണ്ട്. അടുത്ത പരിപാടി 4 - ന് വൈക്കത്താണ്. എനിക്ക് ആദരവ് ഏറ്റുവാങ്ങി പോകേണ്ടതുണ്ട്. ഈ പരിപാടി രണ്ടിന് തുടങ്ങി.സ്വാഗതം നീട്ടിയില്ല. അദ്ധ്യക്ഷ പ്രസംഗവും നീട്ടിയില്ല. തുടർന്ന് ജോയിൻ്റ് ഡയക്ടർ ബിനു ജോൺ ഉപഹാരം സമ്മാനിച്ചു.
പുന്നൻ സാർ ചെറിയ വാക്കിൽ സംസാരിച്ചു. തുടർന്ന് ഞാൻ കേരളത്തിലെ പരിസ്ഥിതിക്കേറ്റ മുറിവുകളെ സംബന്ധിച്ച് 4 മിനിറ്റ് സമയം സംസാരിച്ച് അടുത്ത പരിപാടിയിൽ പങ്കടുക്കണമെന്നതിനാൽ വേദി വിട്ടിറങ്ങി.
വീണ്ടും യാത്ര തുടർന്നു. ഈ വർഷത്തെ അഞ്ചാമത്തെ ഉപഹാരവുമായി വൈക്കത്ത് ജോയിൻ്റ് കൗൺസിൽ സംഘടിപ്പിച്ച ഹരിത മാർച്ചിൽ സംസാരിക്കുന്നതിനായി യാത്ര തിരിച്ചു.