വൈക്കത്തെബീച്ചിൽ നിന്ന് ആരംഭിച്ചു, ഇണ്ടംതുരുത്തി മനയിൽസമാപിക്കുന്ന രീതിയിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
സംസ്ഥാന വ്യാപകമായി 2024ലെ കേന്ദ്രകടൽ മണൽ ഖനനനിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ആയിരുന്നു ഇത്തരത്തിൽ ഗ്രീൻ മാർച്ച് സംഘടിപ്പിച്ചത്.കോട്ടയത്തിന് കടൽത്തീരം ഇല്ലാത്തതിനാൽറാംസർ സൈറ്റിന്റെ ഭാഗമായ വൈക്കം കായൽ തീരം ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു.വൈക്കം എം.എൽ.എ. -സി.കെ.ആശയാണ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യ്തത്. ഇണ്ടംതുരുത്ത് മനയിലെത്തിയ മാർച്ചിൻ്റെ സമാപന സമ്മേളനം പാർട്ടി സെക്രട്ടറി അഡ്വ: VB ബിനു ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ഞാൻ മുഖ്യപ്രഭാഷകൻ ആയിരുന്നു.
പരിസ്ഥിതി ധവളപത്രം ഉറക്കിയ ഒരു സർക്കാരിൻ്റെ പരിസ്ഥിതിവിനാശകരമായ ഇടപെടിലിനെതിരായിട്ടാണ് പ്രസംഗിച്ചത്. 2024-ലെ വയൽനാട് ദുരന്തം '(ലോകത്ത് രണ്ട് തരത്തിലുള്ള ദുരന്തങ്ങളെ ഉള്ളു അതിൽ പ്രകൃത്യാ ഉള്ള ദുരന്തവും മനുഷ്യ നിർമ്മിത ദുരന്തവും.) പലപ്പോഴും വയൽ നാട് ദുരന്തം ശ്രദ്ധിച്ചാൽ അതൊരു മനുഷ്യ നിർമ്മിത ദുരന്തം തന്നെയാണ്. കെ. റെയിലും, തുരങ്ക പാതയും. NH 66 ദേശീയപാതയും. തീര കടലിൽ തകർന്ന രണ്ട് കപ്പലുകളും എല്ലാം ദുരന്തങ്ങളാണ്. പാരിസ്ഥിതിക ആഘാത പഠനത്തിൽ നിന്നും വൻവികസന പദ്ധതികൾ രക്ഷ നേടി ഉണ്ടാക്കിയ എല്ലാ വികസന പ്രവർത്തനങ്ങളും വൻദുരന്തമായി മാറിയിട്ടുണ്ട്. ഇങ്ങനെ ഉള്ള നിരവധി കാര്യങ്ങൾ അക്കമിട്ടു നിരത്തിയാണ് ഞാൻ പ്രസംഗിച്ചത്.
ആര് അസ്വസ്ഥരാകുന്നു എന്ന് പരിസ്ഥിതി പ്രവർത്തകനെ ബാധിക്കുന്ന പ്രശ്നമല്ല. അതുകൊണ്ട് തുറന്ന് എതിർക്കപെടേണ്ട വികലവികസനത്തെ എതിർക്കപ്പെടുക തന്നെ ചെയ്യണം. ഹരിതരാഷ്ടീയം അതാണ് നമ്മേ ഓർമ്മിപ്പിക്കുന്നത്. വൻ മുതൽമുടക്കി ഉള്ള ഏത് പദ്ധതികളും കേരളത്തിൻ്റെ ഭൂപ്രകൃതിക്ക് ചേരുന്നവയല്ല .മറ്റു സംസ്ഥാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ് കേരളഭൂപ്രദേശം. അതുകൊണ്ട് പരിസ്ഥിതി സമരങ്ങൾ എല്ലാം വിജയം കാണുമെന്ന പ്രതീക്ഷയില്ല. വൈക്കം മുഹമ്മദ് ബഷീർ സൈലൻ്റ് വാലി സമരത്തിലേയ്ക്ക് സുഗതകുമാരി ടീച്ചറിന് 100 രൂപ അയച്ചു കൊടുത്ത ശേഷം പോസ്റ്റ് കാർഡിൽ എഴുതി " "തോൽക്കുന്ന യുദ്ധത്തിലും പടയാളികൾ വേണമല്ലോ" സുഗത ടീച്ചർ പിന്നീട് ബഷീറിൻ്റെ വാക്കുകൾ പലയിടങ്ങളിൽ പ്രയോഗിച്ചു. ആ പരിസ്ഥിതി സ്നേഹിയുടെ നാട്ടിൽ നടന്ന ഗ്രീൻ മാർച്ചിൽ എനിക്ക് വിഷയംഅവതരിപ്പിക്കുത്തിന് അവസരം ലഭിച്ചത് സന്തോഷമുള്ള കാര്യമായി കരുതുന്നു. കേരളതീരം അശാന്തിയിലാണ്. കപ്പൽ ദുരന്തമായിട്ടും. പുലിമുട്ട് നിർമ്മാണം. പൊഴി അടയ്ക്കൽ വർഷങ്ങളായിട്ടുള്ള കരിമണൽ ഖനനം .അങ്ങനെ സ്വന്തം സൈന്യം പട്ടിണിക്കഞ്ഞി കുടിച്ച് ജീവിതം തള്ളിനീക്കുന്നു. ആ സമയത്താണ് കടൽ ഖനനം കൂടി വരുന്നത്. തമിഴ്നാട് തീരവും കേരള തീരവും ലക്ഷ്യം വച്ചുള്ള ഖനനം താൽക്കാലികമായി നിർത്തിവെച്ചിരിക്കയാണ്. ഏതൊരു നിമിഷവും പുനരാരംഭിക്കും. ഭരണകൂട ചെയ്യ്തികളേയും കോർപ്പറേറ്റ് മൂലധന ശക്തികളെയും ഒരു പോലെ എതിർക്കേണ്ട സാഹചര്യമാണ് പരിസ്ഥിതി പ്രവർത്തകർക്ക് വന്നുചേർന്നിരിക്കുന്നത്. മുന്നിൽ മറ്റ് മാർഗ്ഗംഇല്ല. പ്രകൃതിക്കായി പോരാടുക..... ഹരിതകേരളം നിലനിർത്തായി അണിചേരുക. അതിൽ ജീവനക്കാർ പങ്കാളികളാകുന്ന കാഴ്ചയാണ് കേരളത്തിൽ എല്ലായിടത്തും ജോയിൻ്റ് കൗൺസിലിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്.
മൂന്നിലെത്തുന്ന ഫയലിൽ കേരളത്തിൻ്റെ പച്ചപ്പ് സംരക്ഷിക്കാനുള്ള കർമ്മമണ്ഡലത്തിൽ എടുക്കുന്ന തീരുമാനങ്ങൾജോയിൻ്റ് കൗൺസിൽ അംഗങ്ങൾക്ക് കരുത്തായി തീരട്ടെ ഗ്രീൻ മാർച്ചിലെ ഊർജ്ജം.