ചരിത്രത്തിലാദ്യമായി കുട്ടികൾ ചാനലുകൾക്കു മുന്നിൽ അഭിമുഖം നൽകി. ദീപ ദിനപത്രം അതിൻ്റെ ആദ്യ പേജിൽ ഈ പ്രവർത്തനം സംസ്ഥാന വാർത്തയായി പ്രസിദ്ധീകരിച്ചു. മറ്റു പത്രങ്ങളിൽ നല്ല വാർത്ത വന്നു. തുടർന്ന് കേരള സർക്കാർ വനം വകുപ്പിൻ്റെ സൈറ്റിൽ കുട്ടികൾ ചെയ്യ്ത പ്രവർത്തനവും വാഴൂർ ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് പകൽ വീട്ടിലെ ബന്ധുക്കൾചെയ്യ്ത വിത്തുണ്ട നിർമ്മാണവും സ്ഥാനം പിടിച്ചു.
കോട്ടയം ജില്ലയിലും ഞങ്ങളുടെ കറുകച്ചാൽ സബ്ജില്ലയിലും ഇക്കാര്യങ്ങൾ നല്ല വാർത്തയായി. കുട്ടികൾ വനംവകുപ്പ്ഉദ്യോഗസ്ഥരുടെ മുന്നിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്കായി സ്കൂൾ കാത്തിരിക്കുന്നു. പിന്നാലെ അവരുടെ ആവശ്യം വ്യക്തമാക്കാം. പത്ര , മീഡിയാ ഗ്രൂപ്പുകാർക്ക് സ്കൂളിൻ്റെ നന്ദി......