തുടർന്ന് യോഗം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജൂണിലെ പരിസ്ഥിതി പരിപാടിക്ക് എന്നെ ഹരിസാർ ക്ഷണിക്കാറുണ്ട്. പലപ്പോഴും ഏറെ വൈകിയാണ് വിളിക്കാറുള്ളത്. തുടർന്ന് സാറിൻ്റെ ഒരു വർത്തമാനമുണ്ട്' ബിനു സാറെ സ്വന്തം സ്കൂളിൽ എത്തിയില്ലെങ്കിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുക. അതുകൊണ്ട് സാർ വരണം. ഹരി സാർ പറഞ്ഞാൽ അപ്പീൽ ഇല്ല.
അനുസരിക്കും. HSS ലെ മലയാള അദ്ധ്യാപകനാണ് ഹരിസാർ ഒന്നുരണ്ട് കവിതാസമാഹാരം പുറത്തിറക്കി. നല്ല സുഹൃത്ത് ബന്ധം ഉണ്ട്. സാർ സ്കൂളിലെ NSS ൻ്റെ കുട്ടികളുമായി വൃക്ഷവൈദ്യം ചെയ്യ്തറിയാൻ ചിറക്കടവ് ആലിൻ്റെ ചുവട്ടിൽ എത്തി. 20 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ അവസാനം ചികിത്സാ രീതിയിൽ പങ്കെടുത്ത് സംശയങ്ങൾ ചോദിച്ചാണ് കുട്ടികൾ പിരിഞ്ഞത്. മാധ്യമങ്ങളിൽ പരിപാടിക്ക് ഏറെ ശ്രദ്ധ ലഭിച്ചു. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും സഹായ സഹകരണങ്ങൾ വേണം. പരിപാടിയുടെ ഉദ്ഘാടനം 20 മിനിറ്റിൽ ചുരുക്കി. NH - 66,എൽസാ - 3 കപ്പൽ ദുരന്തം വയൽ നാട്ദുരന്തം - എല്ലാം ചേർത്ത് കേരളം പാരിസ്ഥിതികമായി തകർച്ചയെ നേരിടുന്നു എന്ന് തുറന്നു പറഞ്ഞു. ഇത്രയും വലിയ ദുരന്തം കരയിലും കടലിലും ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. എല്ലാം മനുഷ്യ നിർമ്മിതവുമാണ്. സുഹൃത്ത് പി.സി. ബാബുവിനേയും വേദിയിൽ ഇരുത്തി PTA പ്രസിഡൻ്റെ - പ്രിൻസിപ്പൽ എല്ലാവരും എനിക്ക് ശേഷം സംസാരിച്ചു.
9.40 ന് സ്കൂൾ വിട്ട് പി.സി. ബാബുവിനോട് യാത്ര പിരിഞ്ഞ്. ഗോപൻ്റെ കാറിൽ കയറുന്ന സമയത്ത് ഹരിസാർ ഒരു കവർ എൻ്റെ പോക്കറ്റിൽ ഇട്ടു. പതിവില്ലാതെ കവർ തന്നപ്പോൾ വേണ്ട എന്നു പറഞ്ഞു സാറിന് യാത്ര ഏറെ ഉള്ളതല്ലെ ഇരിക്കട്ടെ എന്ന് ഹരിസാർ പറഞ്ഞു. കവർ വാങ്ങി. ശിഷ്യനും സാരഥിയുമായ ഗോപനു കൈമാറി. പമ്പിൽ പെട്രോൾ അടിച്ച് ഞങ്ങളുടെ യാത്ര ഏന്തയാർ മർഫി സ്കൂളിലേയ്ക്ക് ആയിരുന്നു. അക്കഥ നേരത്തേ പങ്കുവെച്ചിരുന്നു. 12-10-ന് മർഫി സ്കൂളിൽ നിന്നും ഞങ്ങൾ കോട്ടയം കളക്ട്രേറ്റിലേയ്ക്ക് യാത്ര തിരിച്ചു. വഴിയിൽ 1.30-ന് ക്യാമറ മെൻ സുധീഷിനേയും കൂട്ടി. 2 pm ന് കോട്ടയം കളക്ട്രേറ്റിൽ എത്തി. അവിടെ നടന്ന ചടങ്ങ് അടുത്ത ദിനം പങ്കു വെയ്യ്ക്കാം