കോട്ടയം:കോട്ടയം നേച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പരിസ്ഥിതി ദിനാചരണ പരിപാടികൾ കുട്ടികളുടെ ലൈബ്രറി പാർക്കിൽ നടന്നു. 8/6/ 2025 ഞായർ നാലു മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഞാൻ കൃത്യം 4 മണിക്ക് എത്തിച്ചേർന്നു. ഡോ:ബി.ശ്രീകുമാർ അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും തൈകൾ കൊണ്ടുവന്നിരുന്നു. 12 തൈകളാണ് കൊണ്ടുവന്നത്.
കോട്ടയം ACF സുഭാഷ് സാർ ഒരിക്കൽ എനിക്കും ഡോക്ടർക്കും നിറം പല്ലിയുടെ തൈകൾ സമ്മാനിച്ചിരുന്നു ഡോ: അത് സൂക്ഷിച്ച് ഇവിടെ നടാനായി കൊണ്ടുവന്നു. നിറം പല്ലിമരത്തിന് ചരിത്രമുണ്ട്. നോഹയുടെ പെട്ടകം ഉണ്ടാക്കുന്നതിന് ഇതിൻ്റെ മരമാണ് ഉപയോഗിച്ചതെന്ന് പറയപ്പെടുന്നു ഗോഫർ മരം എന്ന പേര് കൂടി ഉണ്ട്. പത്തനംതിട്ട ജില്ലയിൽ ഗവിയിൽ ഒരു കൂറ്റൻ മരമുണ്ട് ഇപ്പോൾ ആമരത്തിനടുത്തേയ്ക്ക് പ്രവേശനമില്ല.
വനം വകുപ്പ് അതു തടഞ്ഞു. കാഴ്ചക്കാരായി എത്തിയവരിൽ ചിലർ ആമരത്തിൽ അവരുടെ പേര് ഫോൺ നമ്പർ മറ്റു പലതും കൊത്തിവച്ചു ഇത് മരത്തിൻ്റെ നിലനിൽപ്പിന് ഭീഷണിയായ സാഹചര്യത്തിലാണ് 100 മീറ്റർ അകലെ മാത്രമായി പ്രവേശനം ചുരുക്കിയത്. ഇന്നും ഗവിയിൽ സംരക്ഷിത മരമായി ചരിത്രം പറഞ്ഞ് തലയുയർത്തി നിൽക്കുന്നു. കോട്ടയം നേച്ചർ സൊസൈറ്റി അംഗങ്ങൾ എത്തിചേർന്നു. പരിപാടിക്ക് തുടക്കമായി. ഇപ്പോൾ ലൈബ്രറിയുടെ എക്സിക്യൂട്ടീവ് ഡയക്ടർ വി.ജയകുമാർ സാർ ആണ്. കോട്ടയത്തെ മുതിർന്ന പത്രപ്രവർത്തകനാണ്.
പലപ്പോഴും പരിസ്ഥിതി സമരങ്ങളുടെ വസ്തുത അറിഞ്ഞു പരിസ്ഥിതി പ്രവർത്ത കർക്കൊപ്പംനിലപാടെടുത്ത് പത്രത്തിൽ വസ്തുതകൾ എഴുതുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഡോ: ബിശ്രീകുമാർ, ഡോ: ഉണ്ണികൃഷ്ണൻ, ഡോ: ബിന്ദു, കൃഷ്ണൻ, പ്രദീപ് അയ്മനം തുടങ്ങിയ വരും പങ്കുചേർന്നു. കഴിഞ്ഞ വർഷം നട്ട എല്ലാ മരത്തൈകളും സുരക്ഷിച്ചിട്ടുണ്ട്. കൂറ്റൻ മരങ്ങളെ കോതി ഒതുക്കി നിർത്തിയിട്ടുണ്ട്.
മാത്രവുമല്ല KP കേശവമേനോൻ്റെ ഗൃഹമായിരുന്നു ആ പ്രദേശം. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ലൈബ്രറിക്ക് വിറ്റതാണ്. ആ മണ്ണിൽ ഒരു തൈ നടാൻ ഉള്ള അവസരവും ലഭിച്ചു. അതും ചരിത്രമരത്തിൻ്റെ തൈ.