the tree healer: ഗ്രാമീണ വായനശാലയിൽ

 


പൊൻകുന്നം ദാമോദരൻ സാറിൻ്റെ വീട്ടിലെ പരിപാടി കഴിഞ്ഞപ്പോൾ അതിനെല്ലാ സഹായവും ചെയ്യ്ത പ്രസാദിന് ഒരേ നിർബന്ധം ഗ്രാമീണ വായനശാലയിൽ എത്തണം. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയല്ല. എൻ്റെ സുഹൃത്ത് എസ്. ബിജുവാണ് പരിപാടി ഉദ്ഘാടനം. ഒടുവിൽ ഞാനും. Pc ബാബുവും ഗ്രാമീണ വായനശാല തെക്കേത്തുകവലയിൽ എത്തി. പ്രവർത്തകർ ഹാളിനുള്ളിൽ ഉണ്ട്. യോഗം ആരംഭിച്ചിരുന്നു. സ്വാഗതം നടക്കുന്നു. തുടർന്ന് എസ്. ബിജു പരിപാടി ഉദ്ഘാടനം ചെയ്യ്തു. 



ഞാൻ പരിസ്ഥിതി ദിന സന്ദേശം നൽകി ചുരുങ്ങിയ വാക്കുകളിൽ സംസാരിച്ചു. ചെടി നടാൻ അവർ നിർബന്ധിച്ചു. പക്ഷേ ഉദ്ഘാടകനാണ് ആകർമ്മം നടത്തേണ്ടത്. പ്രസാദിന് സന്തോഷം.തെക്കാത്തു കവലയിൽ ഒരു കൂറ്റൻ ഇലവ് നിൽപ്പുണ്ടായിരുന്നു റോഡ് വികസനം വന്നപ്പോൾ അടുത്തു നിന്ന അരയാൽകൂടി അവർ വെട്ടിമാറ്റി. ഈഇലവ്മരത്തിൻ്റെ എതിരെ ഉള്ള സ്ഥലത്തായിരുന്നു ഗ്രാമീണ വായനശാല സ്ഥിതി ചെയ്യ്തിരുന്നത്. ആ കെട്ടിടത്തിൻ്റെ സ്ഥാനത്താണ് ഇന്നു കാണുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ വായനശാല കെട്ടിടം ഉള്ളത്. 



ഒരു പാട് പുസ്തകങ്ങൾ ഉണ്ട്. പ്രസംഗത്തിനിടയിൽ ഇലവിൻ്റെ കഥ സൂചിപ്പിച്ചു. കഴിയുമെങ്കിൽ ഒരു തൈ നടണമെന്ന് ഞാൻ അവരോട് പറഞ്ഞു. തുടർന്ന് PC ബാബുവിൻ്റെ വാഹനത്തിൽ വാഴൂർ.എൻ. എസ്. എസ്. HSS ൽ എത്തി. രാവിലെ 9 മണി സമയം