the tree healer: ജൂൺ - 5-ന് ലഭിച്ച ദുരിയൻ പഴങ്ങൾ

 ഞാനും ,പി.സി ബാബു 'പ്രസാദ്മറ്റു സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് അന്തരിച്ച കവി പൊൻകുന്നം ദാമോദരൻ്റെകോട്ടയം തെക്കാത്തു കവലയിലുള്ളഅദ്ദേഹത്തിൻ്റസ്മൃതി മണ്ഡപത്തിൽ എത്തി. യുവകലാസാഹിതിയുടെജൂബിലി വർഷം പ്രമാണിച്ച് ഓർമ്മ തൈ നടീൽ കാമ്പുയിൻ്റെഭാഗമായിട്ടാണ്ഞങ്ങൾ അവിടെ എത്തിയത്.അദ്ദേഹത്തിൻ്റെ പച്ചപ്പനം തത്തേ..... പുന്നാര പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ എന്ന നാടക ഗാനം സിനിമയിൽ പോലും ഹിറ്റായി. 



വിപ്ലവ കവി. ഞങ്ങൾ സ്മൃതികുടീരത്തിനരികിൽ പ്ലാവിൻ തൈ നട്ടു. തുടർന്ന് ചടങ്ങുകൾ അവസാനിച്ച് തിരികെ പോരുന്ന സമയത്ത് സലിം അജന്ത എനിക്കും ബാബുവിനും ദുരിയൻ പഴം തന്നു. ആദ്യമായിട്ടാണ് ആ പഴം ലഭിക്കുന്നത്.



ദാമോദരൻ സാറിൻ്റെ വീട്ടിൽ ഉയരത്തിലുള്ള ഒരു മരം ഉണ്ട്. അതിലെ പഴമാണ് രാവിലെ ഞങ്ങൾക്ക് നൽകിയത്. സലിമിൻ്റെവലിയച്ഛനാണ് കവി പൊൻകുന്നം ദാമോദരൻ 'പഴ വിത്തുകൾ കിട്ടിയ സന്തോഷത്തിൽ ഞങ്ങൾ അവിടെ നിന്നും യാത്രയായി.